ജയറാം നായകനായെത്തുന്ന സംസ്‌കൃതസിനിമ നമോയിലെ ടൈറ്റില്‍ ഗാനം പുറത്തിറക്കി. കലൈമാമണി ജയചന്ദ്രന്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐശ്വര്യ ദേവകുമാര്‍. നന്ദകിഷോറിന്റേതാണ് വരികള്‍.

മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലെ ജയറാമിന്റെ ലുക്കും ഗാനവും പുറത്തിറക്കിയിരുന്നു. പ്രേക്ഷകര്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ചിത്രത്തിനായി താരം തല മുണ്ഡനം ചെയ്യുകയും ഭാരം കുറയ്ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. കുചേലനായാണ് ജയറാം ചിത്രത്തിലെത്തുന്തന്. ഭഗവാന്‍ കൃഷ്ണന്റെ ബാല്യകാലസുഹൃത്താണ് കുചേലന്‍.

വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 101 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ടെക്‌നീഷ്യന്മാരും അഭിനേതാക്കളും സിനിമയുടെ ഭാഗമാകുന്നു. സിനിമയുടെ പശ്ചാത്തലസംഗീതമൊരുക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ ഹരിപ്രസാദ് ചൗരസ്യ, കൊമ്പോസിഷന്‍സ് അനൂപ് ജലോട്ട. ദേശീയപുരസ്‌കാര ജേതാവ് ബി ലെനിന്‍ എഡിറ്റിംഗ്, എസ് ലോകനാഥന്‍ സിനിമാറ്റോഗ്രാഫിയും. നമോയുടെ ഭാഗമായി മലയാളി താരങ്ങളായ അഞ്ജലി നായര്‍, സാനിയ, മീനാക്ഷി എനന്നിവരുമെത്തുന്നു. ശ്രീരംഗപട്ടണത്താണ് ചിത്രീകരണത്തിന്റെ സിംഹഭാഗവും നടന്നത്.

അണിയറക്കാരുടെ അഭിപ്രായത്തില്‍ കുചേലന്റെ ധര്‍മ്മസങ്കടം മുഴുവനായും അവതരിപ്പിച്ചിട്ടുണ്ട് സിനിമയില്‍.മമ നയന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് എന്നിവര്‍ താരനിരയിലുള്ളത്.

Published by eparu

Prajitha, freelance writer