ലാല്‍ജോസിന്റെ പുതിയ സിനിമ നാല്പത്തിയൊന്ന്, ബിജു മേനോന്, നിമിഷ സജയന് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ജേര്‍ണലിസ്റ്റ് ആയിരുന്ന പ്രജീഷ് പിജി ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെല്ലാമാണ് സിനിമയില്‍ വിഷയമാകുന്നത്.
ഇതാദ്യമായാണ് ബിജു മേനോന് നിമിഷ സജയന് ടീം ഒന്നിക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, എന്നിവരും പ്രധാന താരങ്ങളാകുന്നു. കുറച്ച് തിയേറ്റര്‍ കലാകാരന്മാരും പുതുമുഖങ്ങളും സിനിമയിലുണ്ടാകും. ടെക്നികല്‍ സൈഡില്‍, എസ് കുമാര്‍ ക്യാമറയും രഞ്ജന്‍ അബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബിജിപാലിന്റേതാണ് സംഗീതം.