Categories
Film News

അജ​ഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചൻ, ജയസൂര്യയ്ക്കൊപ്പമെത്തുന്നു

ടിനു പാപ്പച്ചൻ ഒരുക്കിയ അജ​ഗജാന്തരം വിജയകരമായി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. അടുത്തതായി ജയസൂര്യയ്ക്കൊപ്പം ടിനു എത്തുമെന്നറിയിച്ചിരിക്കുകയാണ്. അരുൺ നാരായണൻ സിനിമ നിർമ്മിക്കും. കഴിഞ്ഞ ദിവസം ജയസൂര്യ സോഷ്യൽമീഡിയ പേജിലൂടെ ടിനുവിനും അരുണിനുമൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് പുതിയ പ്രൊജക്ടിനെ കുറിച്ച് അറിയിച്ചത്.

ടിനുവിന്റെ മുൻസിനിമകൾ രണ്ടും സ്വാതന്ത്ര്യം അർധരാത്രിയിൽ, അജ​ഗജാന്തരം എന്നിവ ആക്ഷൻ ചിത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ജയസൂര്യയ്ക്കൊപ്പമുള്ള സിനിമയും അത്തരത്തിലാവാമെന്നാണ് പ്രതീക്ഷകൾ. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജയസൂര്യ നിലവിൽ ഈശോ എന്ന നാദിർഷ സിനിമ റിലീസ് കാത്തിരിക്കുകയാണ്. അരുൺ നാരായണൻ തന്നെയാണ് നിർമ്മാണം. വെള്ളം സംവിധായകൻ പ്രജേഷ് സെനിനൊപ്പം പുതിയ സിനിമ മേരി ആവാസ് സുനോ ആണ് മറ്റൊരു പ്രൊജക്ട്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന സിനിമയിൽ മഞ്ജുവാര്യർ നായികയാകുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത്.

അപോസ്തലൻ, ജോൺ ലൂഥർ , 3ഡി സിനിമ കടമറ്റത്തുകത്തനാരുടെ കഥ പറയുന്നത് എന്നിവയാണ് മറ്റു സിനിമകൾ.