Categories
Film News

ടിക് ടോക്ക് സൂപ്പർ താരങ്ങളെ ഇനി സിനിമയിൽ കാണാം, അമ്മാമ്മയും കൊച്ചുമോനും സിനിമയിലേക്ക്

ടിക് ടോക്കിലൂടെ ജനങ്ങളുടെ പിന്തുണ നേടി  വൈറലായി മാറിയ രണ്ട് താരങ്ങളുണ്ട്,  അമ്മാമ്മയും കൊച്ചുമോനും കൊച്ചു കൊച്ച് ടിക് ടോക്ക് വീഡിയോയിലൂടെ ആരാധകരെ സൃഷ്ടിച്ച രണ്ട് സൂപ്പർ താരങ്ങളും ഇനി സിനിമയിൽ അഭിനയിക്കും.
 നവാഗത സംവിധായകനായ ബിൻഷാദ് നാസറിന്റെ സുന്ദരൻ സുഭാഷെന്ന ചിത്രത്തിലൂടെയാണ് എറണാകുളം ജില്ലയിലെ പറവൂർ സ്വദേശികളായ മേരി ജോസഫെന്ന അമ്മാമയും കൊച്ച് മകനായ ജിൻസണും വെള്ളിത്തിരയിലെത്തുക.
ടിക്ടോക്കിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് അമ്മാമയും കൊച്ച് മോനും. പ്രവാസിയാണ് കൊച്ച് മകൻ ജിൻസൺ , അവധിക്ക് നാട്ടിലെത്തിയപ്പോൾ എടുത്ത വീഡിയോകളാണ് ടിക്ടോക്കിൽ വൈറലായത്. തന്നെക്കാളും ആരാധകർ അമ്മാമ്മക്കാണെന്നാണ് ജിൻസൺ പറയുന്നത്.
സിനിമയിൽ അവസരം ലഭിച്ച വിവരം ജിൻസൺ തന്നെയാണ് പങ്ക് വച്ചത്. ഏവരുടെയും പ്രാർഥനയും പ്രോത്സാഹനവും തനിക്ക് വേണമെന്നും കൊച്ചു മകൻ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദേവൻ സുബ്രഹ്മണ്യനാണ്, നിതീഷ് കൃഷ്ണൻ , മഞ്ജു, ഹരി കൃഷ്ണൻ, അശോകൻ, അലൻസിയർ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.