Categories
Film News teaser

തുറമുഖം ടീസറെത്തി

അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് തുറമുഖം ടീസർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. 1 മിനിറ്റ് ദൈർഘ്യമുള്ള ടീസർ സിനിമയെ കുറിച്ച് സൂചനകൾ നൽകുന്നു. സംവിധായകൻ രാജീവ് രവി ഒരുക്കുന്ന സിനിമ ചരിത്രസംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.

നിവിൻ സിനിമയിൽ പഴയകാലത്തെ മനുഷ്യത്വരഹിതമായി ചാപ്പ സമ്പ്രദായത്തിനെതിരെ നിന്ന വ്യക്തിയായാണെത്തുന്നത്. ഇന്ദ്രജിത്, അർജ്ജുൻ അശോകൻ എന്നവരും ആക്ടിവിസ്റ്റുകളായെത്തുന്നു. ജോജു ജോർജ്ജിനും ടീസരറിൽ സ്ഥാനമുണ്ട്. സുദേവ് നായർ വില്ലൻ വേഷത്തിലെത്തുന്നു. നിമിഷ സജയൻ, പൂർണിമ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു സഹതാരങ്ങൾ.

​ഗോപൻ ചിദംബരം തിരക്കഥ ഒരുക്കിയിരിക്കുന്നു. സുകുമാർ തെക്കെപ്പാട്ട് മിനി സ്റ്റുഡിയോ ബാനറിൽ സിനിമ നിർമ്മിക്കുന്നു.