Categories
Film News

തുറമുഖം ടീസർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

തുറമുഖം അണിയറക്കാർ മെയ് 13ന് രാവിലെ 11മണിക്ക് ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്. യൂട്യൂബിന് പുറമെ സൂര്യടിവിയിലും ടീസർ റിലീസ് ചെയ്യും. സിനിമയുടെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്യുന്ന പിരിയഡ് സിനിമ ചരിത്രസമരത്തെ ആസ്പദമാക്കിയുള്ളതാണ്. മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെ 1940കളിൽ നടന്ന സമരം മട്ടാഞ്ചേരിയിൽ മൂന്ന് തൊഴിലാളികളുടെ മരണത്തിനും കാരണമായി. കെഎം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കി ​ഗോപൻ ചിദംബരം സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു.

തുറമുഖം സിനിമയുടെ ഭാ​ഗമാകുന്നത്, ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, മണികണ്ഠൻ ആചാരി, ദർശന രാജേന്ദ്രൻ ,അർജ്ജുൻ അശോകൻ എന്നിവരാണ്. മിനിസ്റ്റുഡിയോയുടെ സുകുമാർ തെക്കെപ്പാട്ട് സിനിമ നിർമ്മിക്കുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. മെയ് 13ന് റിലീസ് ചെയ്യുമെന്നറിയിച്ചുവെങ്കിലും കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് വീണ്ടും റിലീസ് മാറ്റുകയാണുണ്ടായത്.