തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നിവിന്‍ പോളിയാണ് പോസ്റ്ററില്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്, ദര്‍ശന രാജേന്ദ്രന്, അര്ജ്ജുന് അശോകന്, പൂര്‍ണിമ, സുദേവ് നായര്‍, മണികണ്ഠന് ആര് ആചാരി എന്നിവരുമുണ്ട് ചിത്രത്തില്‍.
തുറമുഖം ഒരു വര്‍ഷത്തോളമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഗോപന് ചിദംബരം ഇയ്യോബിന്റെ പുസ്തകം സഹഎഴുത്തുകാരന് ഇതേ പേരിലുളള നാടകത്തെ തിരക്കഥയാക്കുകയാണ് ചെയ്തത്. കൊച്ചി തുറമുഖത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ
തുറമുഖം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. സിനിമ എപ്പോള്‍ റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.