Categories
Film News

നിവിൻ പോളിയുടെ തുറമുഖം പുതിയ പോസ്റ്റർ

ഹാപ്പി ബർത്ത്ഡേ നിവിൻ പോളി. നിവിന്‍റെ പുതിയ സിനിമ തുറമുഖം അണിയറക്കാർ പിറന്നാള്‍ ദിനത്തിൽ താരത്തിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

തുറമുഖത്തിൽ നിവിൻ മട്ടാഞ്ചേരി ബേസ്ഡ് പോർട്ട് തൊഴിലാളി മൊയ്തുവായെത്തുന്നു. നിവിനൊപ്പം ചിത്രത്തിൽ ജോജു ജോർജ്ജ്, ഇന്ദ്രജിത്, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്, സുദേവ് നായർ, മണികണ്ഠന്‌ ആചാരി എന്നിവരുമെത്തുന്നു.

മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെ ഉണ്ടായ ചരിത്രസമരത്തെ ആസ്പദമാക്കിയുള്ളതാണ് തുറമുഖം. കൊച്ചി ഹാർബറില്‍ നടന്ന സമരത്തിൽ പോലീസ് വെടിവെപ്പിനെ തുടർന്ന് മൂന്ന് തൊഴിലാളികൾ മരിക്കുകയും ചെയ്തിരുന്നു.

ഗോപൻ ചിദംബരം തിരക്കഥ ഒരുക്കുന്നു. സുകുമാർ തെക്കേപ്പാട്ട് മിനി സ്റ്റുഡിയോ ചിത്രം നിർമ്മിക്കുന്നു.