Categories
Film News

മെയ്ദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി തുറമുഖം അണിയറക്കാർ

അന്താരാഷ്ട്ര തൊഴിലാളിദിനമായ മെയ് 1ന് തുറമുഖം ടീം പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. നിവിൻ പോളി, ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജ്ജുൻ അശോകൻ എന്നിവർ പോസ്റ്ററിലുണ്ട്.

“A riot is the language of the unheard.” —- Martin Luther King Jr. Here’s our tribute to all the workers!!…

Posted by Thuramukham on Friday, April 30, 2021

രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ​ഗോപൻ ചിദംബരമാണ്. എ‍ഡിറ്റർ ബി അജിത് കുമാർ, തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’. മെയ് 13ന് റിലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായതിനാൽ റിലീസ് മാറ്റിവയ്ക്കാനാണ് സാധ്യത.