
വിഷുക്കാലമിങ്ങെത്തി, മലയാളത്തില്‍ എക്കാലവും ഒരുപിടി നല്ല സിനിമകള്‍ റിലീസ് ചെയ്തിരിക്കുന്നത് വിഷുക്കാലത്താണ്. ഇത്തവണയും വ്യത്യസ്തമല്ല, നാദിര്‍ഷയുടെ മേരാ നാം ഷാജി മത്സരത്തില്‍ ആദ്യം ഓട്ടം തുടങ്ങും, ഏപ്രില്‍ 5നാണ് സിനിമ റിലീസ് ചെയ്യുന്നത്. ആസിഫ് അലി, ബിജു മേനോന്, ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്നറായ സിനിമയുടെ ടീസറും പാട്ടുകളും അടുത്തിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു.
അടുത്തത് മമ്മൂട്ടിയുടെ മധുരരാജയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ, അദ്ദേഹത്തിന്റെ തന്നെ 2010ലെ സൂപ്പര്‍ഹിറ്റ് സിനിമ, മമ്മൂക്കയും പൃഥ്വിരാജും ഒരുമിച്ച പോക്കിരിരാജയുടെ സ്വീക്കലാണ്. പോക്കിരിരാജയക്ക് സിബി കെ തോമസിനൊപ്പം ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്-തിരക്കഥാകൃത്ത് കൂട്ടുകെട്ടില്‍ പിറന്ന പുലിമുരുകന്റെ വന്‍ വിജയം പുതിയ സിനിമയിലും ആവര്‍ത്തിക്കുമെന്ന വന്പ്രതീക്ഷയിലാണ് ആരാധകരെല്ലാം തന്നെ. പ്രൊമോകള്‍ സൂചിപ്പിക്കുന്നത് സിനിമ ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്ടെയ്നര് ആണെന്നാണ്.
ഫഹദ് ഫാസില്‍ നായകനാകുന്ന അതിരന് ആണ് മൂന്നാമത്തെ സിനിമ. മൂന്ന് റിലീസുകളിലും വളരെ കുറച്ചുമാത്രം ഹൈപ്പുള്ള സിനിമയാണിത്. സിനിമയുടെ പബ്ലിസിറ്റി വളരെ കുറവായിരുന്നു എന്നതാണ് കാരണം. അണിയറക്കാര്‍ സിനിമയുടെ ടീസറോ ട്രയിലറോ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയില്‍ പ്രേമം ഫെയിം സായി പല്ലവിയാണ് നായികാവേഷത്തിലെത്തുന്നത്. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം സായിപല്ലവി മലയാളത്തിലേക്ക് തിരികെയെത്തുകയാണ് സിനിമയിലൂടെ. പുതുമുഖം വിവേക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈമയൗ എഴുത്തുകാരന് പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ.
