Categories
Film News

മോഹന്‍ലാലിന്റെ ബിഗ് ബ്രദറില്‍ മൂന്നു നായികമാര്‍

മോഹന്‍ലാലും പ്രശസ്ത സംവിധായകന്‍ സിദ്ദീഖും ഒരുമിക്കുന്ന സിനിമയാണ് ബിഗ് ബ്രദര്‍. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമ അടുത്ത മാസം ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന സിനിമയില്‍ മൂന്നു നായികമാരുമുണ്ട്.

പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം റെജീന കസാന്‍ഡ്ര മുഖ്യ നായികയായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്,തെലുഗ് ഇന്‍ഡസ്ട്രിയില്‍ ആക്ടീവായ നടി അടുത്തിടെ സോനം കപൂറിന്റെ എക് ലഡ്കി കോ ദേകാ തോ എയ്‌സാ ലഗാ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയിരുന്നു. ബിഗ് ബ്രദര്‍ അവരുടെ ആദ്യ മലയാള സിനിമയാണ്. മോഹന്‍ലാലിന്റെ നായികയായാണ് താരമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിച്ചൈക്കാരന്‍ ഫെയിം സാധന ടൈറ്റസ്, ഒരു പുതുമുഖ നായിക എന്നിവരാണ് മറ്റു നായികമാര്‍.

സംവിധായകന്‍ സിദ്ദീഖിന്റെ അഭിപ്രായത്തില്‍ ബിഗ് ബ്രദര്‍ ആക്ഷന്‍, കോമഡി,സെന്റിമെന്റ്‌സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള കുടുംബ ചിത്രമാണ്. മോഹന്‍ലാല്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. അര്‍ബാസ് ഖാന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ടിനി ടോം, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു.

ജിത്തു ദാമോദര്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമയില്‍ ദീപക് ദേവ് സംഗീതമൊരുക്കുന്നു. സംവിധായകന്‍ സിദ്ദീഖിന്റെ എസ് ടാക്കീസും വൈശാഖ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 25ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.