ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു കൂട്ടം പുതുമുഖങ്ങളെ താരം മലയാളസിനിമാലോകത്തേക്ക പരിചയപ്പെടുത്തുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് ഷംസു സായ്ബ എന്ന പുതുമുഖമാണ്. ജാക്കബ് ഗ്രിഗറി നായകനാകുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ മൂന്ന് നായികമാരാണുള്ളത്, അനുപമ പരമേശ്വരന്, നിഖില വിമല്‍, അനു സിതാര. ആദ്യത്തെ രണ്ട് പേരും ദുല്‍ഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങള്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളില്‍ ഒരുമിച്ചിരുന്നു.
ജാക്കബ് ഗ്രിഗറി ആദ്യമായി നായകനാവുകയാണ് സിനിമയിലൂടെ. ദുല്‍ഖറും ഗ്രിഗറിയും സിനിമയ്ക്കു പുറത്തും നല്ല സുഹൃത്തുക്കളാണ്. ഇരുവരും എബിസിഡി, 100 ഡെയ്സ് ഓഫ് ലവ്, ജോമോന്റെ സുവിശേഷങ്ങള്‍, പറവ എന്നീ സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. സിനിമയില്‍ ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തുന്നു.
പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ആലുവയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സജാദ് കാക്കു ക്യാമറയും ശ്രീഹരി കെ നായര്‍ സംഗീതവും ചെയ്യുന്നു. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ചിനോടൊപ്പം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത.്