Categories
Film News

ജയറാമിന്റെ പട്ടാഭിരാമനില്‍ മൂന്നു നായികമാര്‍

ജയറാമും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും വീണ്ടും പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകനും നടനും ഇത് നാലാമത്തെ തവണയാണ് ഒന്നിക്കുന്നത്. ജയറാം ടൈറ്റില്‍ റോളിലാണ് എത്തുന്നത്. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. ദിനേഷ പള്ളത്ത് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നു. എബ്രഹാം മാത്യു ആണ് സിനിമ നിര്‍മ്മിക്കുന്നത്.

അണിയറക്കാരുടെ അഭിപ്രായത്തില്‍ പട്ടാഭിരാമന്‍ ഒരു സോഷ്യല്‍ മെസേജുമായാണ് എത്തുന്നത്. ജയറാം ഗവണ്‍മെന്റ് ജീവനക്കാരനാണ്. മിയ ജോര്‍ജ്ജ്, പാര്‍വ്വതി നമ്പ്യാര്‍, ഷംന കാസിം എന്നിവര്‍ പ്രധാന കഥാപാത്രമാകുന്നു. ആദ്യരണ്ടും പേരും ജയറാമിനൊപ്പം നേരത്തേയെത്തിയിട്ടുണ്ട്. ഷംന ആദ്യമായാണ് നടനൊപ്പം അഭിനയിക്കുന്നത.് ബൈജു, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഷീലു എബ്രഹാം എന്നിവരും സിനിമയിലുണ്ട്.

ടെക്‌നികല്‍ വിഭാഗത്തില്‍ സംഗീതം എം ജയചന്ദ്രനും ക്യാമറ രവി ശങ്കറും കൈകാര്യം ചെയ്യും. ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.