ലോക തൊഴിലാളിദിനാഘോഷത്തിന്റെ ഭാഗമായി തൊട്ടപ്പന് ടീം പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. കിസ്മത്ത് ഫെയിം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന് നായകനാകുന്നു. ദേവദാസ് കാടഞ്ചേരി, ഷൈലജ മണികണ്ഠന് എന്നിവര്‍ പാട്ടം സിനിമാകമ്പനിയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
തൊട്ടപ്പന് ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്, സംവിധായകന് ഷാനവാസ് പറയുന്നത് വിനായകന് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ബെസ്്റ്റ് പെര്‍ഫോര്‍മന്‍സ് ആണ് കാഴ്ച വെച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനാണ് വിനായകന് കഥാപാത്രം. തലതൊട്ടപ്പനും മകളും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്.
ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള ബുക്കിനെ ആസ്പദമാക്കിയാണ് തൊട്ടപ്പന് ഒരുക്കുന്നത.് പി എസ് റഫീഖ് തിരക്കഥ ഒരുക്കുന്നു. ദിലീഷ് പോത്തന്, പുതുമുഖം പ്രിയംവദ, ലാല്‍,റോഷന് മാത്യു, മനോജ് കെ ജയന്, രഘുനാഥ് പലേരി, കൊച്ചുപ്രേമന്, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്.
ടെക്നികല്‍ വിഭാഗത്തില്‍, സുരേഷ് രാജന് ക്യാമറ, ജിതിന് മനോഹര്‍ എഡിറ്റിംഗ്, ലീല എല്‍ ഗിരിക്കുട്ടന് പാട്ടുകളൊരുക്കുന്നു. പിന്നണി ഒരുക്കുന്നത് ജസ്റ്റിന് വര്‍ഗീസ് ആണ്.