Categories
Film News

തിരിമാലി പുതിയ പോസ്റ്റർ

ബിബിൻ ജോർജ്ജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തിരിമാലി പുതിയ പോസ്റ്റർ പുറത്തിറങ്ങി. കേരളം, നേപ്പാൾ എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളാകുന്ന സിനിമയിൽ നേപ്പാളി സിനിമയിലെ പ്രമുഖതാരങ്ങളും സിനിമയിലെത്തുന്നു. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധായകൻ. ശിക്കാരി ശംഭുവിന് ശേഷം എസ്കെ ലോറൻസ് ചിത്രം നിർമ്മിക്കുന്നു.

അന്ന രേഷ്മ രാജൻ നായികയാകുന്നു. യുവതാരം ഉമേഷ് തമാങ് ചിത്രത്തിലെത്തുന്നു. ഇന്നസെന്റ്, സലീംകുമാർ, ഹരീഷ് കണാരൻ, അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ എന്നിവരാണ് മറ്റു താരങ്ങൾ. സേവ്യർ അലക്സാണ് തിരക്കഥ. നാലു പാട്ടുകളാണ് ചിത്രത്തിൽ. മൂന്ന് ​ഗാനങ്ങൾ സം​ഗീതമൊരുക്കിയിരിക്കുന്നത് ​ ശ്രീജിത് എടവനയാണ്, ബോളിവുഡ് ​ഗായിക സുനീതി ചൗഹാൻ ചിത്രത്തിലെ ഒരു ​ഗാനം ആലപിച്ചിരിക്കുന്നു. ബിജിബാൽ ആണ് സം​ഗീതസംവിധാനം.ക്യാമറ ഫൈസൽ അലി, എഡിറ്റിം​ഗ് വി. സാജൻ എന്നിവരാണ് അണിയറയിൽ.