വിജയ് ചിത്രം മാസ്റ്റര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമഘട്ടത്തിലാണ്. സിനിമയിലെ മൂന്നാമത് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ലോകേഷ് കനകരാജ് -കൈതി ഫെയിം ഒരുക്കിയിരിക്കുന്നു. സേവിയര്‍ ബ്രിട്ടോ എക്സ് ബി പിക്ചേഴ്സ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ഏപ്രിലില്‍ സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനിരിക്കുകയാണ്. ഇതിനോടകം തന്നെ പ്രീറിലീസ് ബിസിനസ് ലോക് ചെയ്തിരിക്കുകയാണ്.
മാസ്റ്ററില്‍ നായികയായെത്തുന്നത് മാളവിക മോഹനന് ആണ്. താരം സിനിമയിലെ കഥാപാത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം നടത്തിയിരുന്നു. വിജയ് സേതുപതിക്കൊപ്പം പ്രധാന സീനുകളില്‍ താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നത് വിജയ് സേതുപതിയാണ്.
മാസ്റ്റര്‍ വിജയുടെ സാധാരണ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യ്സ്തമായിരിക്കുമെന്നാണ് അണിയറക്കാര്‍ ഉറപ്പുനല്കിയിരിക്കുന്ന്ത്. ആന്‍ഡ്രിയ ജെര്‍മി, അര്ജ്ജുന് ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്, രമ്യ സുബ്രഹ്മണ്യം ,ശ്രീമന്‍, രമേഷ് തിലക് എന്നിവരും സഹതാരങ്ങളായെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫി സത്യന് സൂര്യന് നിര്‍വഹിക്കുന്നു.