പുതിയ മലയാളസിനിമ തിങ്കളാഴ്ച നിശ്ചയം ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കന്നഡതാരം രക്ഷിത് ഷെട്ടി, മലയാളസംവിധായകന്‍ ബേസില്‍ ജോസഫ്, നടി നിഖില വിമല്‍, തന്വി റാം, ശാന്തി ബാലചന്ദ്രന് തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഹിറ്റ് കന്നഡ റൊമാന്റിക് കോമഡി കതയൊന്തു ശുരുവാകിതേ ഇവരുടേതായിരുന്നു. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 0-41* എന്ന മലയാളം സിനിമയും ഒരുക്കിയിട്ടുണ്ട്.
സിനിമയുടെ പേര് പോലെ തന്നെ സിനിമ ഒരു നിശ്ചയചടങ്ങുമായി ബന്ധപ്പെട്ടുള്ളതാണ്. സെന്ന തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രാഫര്‍ ശ്രീരാജ് രവീന്ദ്രന്.
ലീഡ് റോളുകളില്‍ പുതുമുഖങ്ങളെ വച്ച് പൂര്‍ണ്ണമായും കാഞ്ഞങ്ങാട് ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിത്. ഒഡീഷനുകളിലൂടെയാണ് താരങ്ങളെ കണ്ടെത്തിയത്. ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്, സജിന്‍ ചെറുകയില്‍, മനോജ് കെയു, രഞ്ജി കാങ്കോല്‍ എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ മുജീബ് മജീദ് ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്. വിനായക് ശശികുമാര്‍, നിധീഷ് നടേരി വരികള്‍ എഴുതിയിരിക്കുന്നു. നിക്സണ് ജോര്‍ജ്ജ് ആണ് സൗണ്ട് ഡിസൈനിംഗ്.
പുഷ്കര്‍ ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.