Categories
Film News

തിങ്കളാഴ്ച നിശ്ചയം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

പുതിയ മലയാളസിനിമ തിങ്കളാഴ്ച നിശ്ചയം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളായി പുതുമുഖതാരങ്ങളാണെത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ആറംഗകുടുംബത്തെയാണ് കാണിച്ചിരിക്കുന്നത്. നിരവധി താരങ്ങൾ കന്നഡ താരം രക്ഷിത് ഷെട്ടി, ബോളിവുഡ് താരം തിലോത്തമ ഷോമം , നിഖില വിമൽ തുടങ്ങിയവർ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

സെന്ന ഹെഡ്ജെ മുമ്പ് കന്നഡ റൊമാന്‍റിക് കോമഡി കഥയൊന്തു ശുരുവാകിതെ ഒരുക്കിയിട്ടുണ്ട്. ഇൻഡി മലയാളം സിനിമ 0-41* എന്ന സിനിമയും സംവിധായകൻ നേരത്തെ ഒരുക്കിയിട്ടുണ്ട്. ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. പുതിയ സിനിമ ഈ വർഷത്തെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളംസിനിമ ഇന്ന് സെക്ഷനിൽ തിരഞ്ഞെടുത്തിട്ടുള്ള 12 സിനിമകളിൽ ഒന്നാണിത്. ഫെബ്രുവരി 10ന് തിരുവന്തപുരം കലാഭവൻ തിയേറ്ററില്‍ സിനിമ പ്രദർശിപ്പിക്കുന്നു.

സെന്ന ഹെഡ്ജെ സിനിമാറ്റോഗ്രാഫർ ശ്രീരാജ് രവീന്ദ്രനൊപ്പം സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം മുജീബ് മജീദ്. എഡിറ്റിംഗ് ഹരിലാൽ കെ രാജീവ്. വിനായക് ശശികുമാർ, നിധീഷ് നടേരി എന്നിവരുടേതാണ് വരികൾ. നിക്സൺ ജോർജ്ജ് സൗണ്ട് ഡിസൈൻ.

വിനോദ് ദിവാകർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പുഷ്കര മല്ലികാർജ്ജുന , പുഷ്കർ ഫിലിംസ് ബാനറിൽ സിനിമ ഒരുക്കുന്നു.