Categories
Film News

സെക്കന്‍റ് ഷോകൾ അനുവദിച്ചു; ദി പ്രീസ്റ്റ് വ്യാഴാഴ്ച തിയേറ്ററുകളിലേക്ക്

നിരവധി ചർച്ചകൾക്ക് ശേഷം കേരളഗവൺമെന്‍റ് സെക്കന്‍റ് ഷോയ്ക്ക് അനുവാദം നല്‍കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറെ നാളായി കാത്തിരിക്കുന്ന ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് റിലീസ് ചെയ്യുകയാണ്. മാർച്ച് 4ന് റിലീസ് ചെയ്യാനിരുന്ന സിനിമ സെക്കന്‍റ് ഷോയ്ക്ക് അനുവാദമില്ലാത്തതിനാൽ നീട്ടിവയ്ക്കുകയായിരുന്നു.

കേരളത്തിലെ തിയേറ്ററുകൾ ജനുവരിയിൽ തുറന്നിരുന്നുവെങ്കിലും 50% പ്രേക്ഷകരെ മാത്രം അനുവദിക്കുകയും സെക്കൻറ് ഷോയ്ക്ക് അനുവാദം നൽകാതിരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ ജാവയ്ക് മാത്രമാണ് ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനായത്.

ദി പ്രീസ്റ്റ് റിലീസ് തിയേറ്ററുകൾ പൂര്‍വ്വസ്ഥിതിയിലേക്കെത്തുമെന്നാണ് കരുതുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ, സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ആണ് സിനിമ. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ അയ്യപ്പന്‍, വെങ്കടേഷ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നു.