Categories
Film News

ദി പ്രീസ്റ്റ് ആമസോൺ പ്രൈം വീഡിയോയിൽ ഏപ്രിൽ 14നെത്തും

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഏപ്രിൽ 14ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം റിലീസ് ചെയ്ത ഒരു പ്രധാന സിനിമയാണ് ദി പ്രീസ്റ്റ്. ചിത്രത്തിന് തിയേറ്ററുകളിൽ വൻവരവേല്പാണ് ലഭിച്ചത്.

നവാ​ഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കിയ ദി പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ സിനിമയായിരുന്നു. മമ്മൂട്ടി നായകനായെത്തിയ സിനിമയിൽ കൈതി ഫെയിം ബാലതാരം ബേബി മോണിക, നിഖില വിമൽ, മഞ്ജു വാര്യർ, എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. സംവിധായകൻ ജോഫിൻ തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കുഞ്ഞിരാമായണം ഫെയിം ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖിൽ ജോർജ്ജ് സിനിമാറ്റോ​ഗ്രഫിയും രാഹുൽ രാജ് പശ്ചാത്തലസം​ഗീതവുമൊരുക്കിയിരിക്കുന്നു.

മാർച്ച് 4ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് വൻവരവേല്പാണ് ലഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ ഭാ​ഗമായുള്ള ലോക്ഡൗണിന് ശേഷം തുറന്ന തിയേറ്ററുകൾക്ക് നല്ലൊരു തുടക്കമായിരുന്നു സിനിമ.

ദി പ്രീസ്റ്റ് ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണൻ, വിഎൻ ബാബു എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.