Categories
Film News

ദി പ്രീസ്റ്റ് വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഉടൻ ടെലിവിഷനിലേക്ക്. ഏഷ്യാനെറ്റ് ആണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടെലികാസ്റ്റ് തീയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കും. കോവിഡ് വ്യാപനത്തിന്റെ ഭാ​ഗമായുണ്ടായ ലോക്ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന് തിയേറ്ററുകൾ തുറന്ന ശേഷമിറങ്ങിയ മലയാളത്തിലെ മേജർ റിലീസ് ആയിരുന്നു സിനിമ. ബോക്സോഫീസിൽ വൻ വിജയവുമായിത്തീർന്നു. ആമസോൺ പ്രൈം വീഡിയോയിൽ ഏപ്രിൽ 14ന് സിനിമ സ്ട്രീം ചെയ്തു തുടങ്ങി.

നവാ​ഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കിയ ദി പ്രീസ്റ്റ്, മിസ്റ്ററി ത്രില്ലർ ആയിരുന്നു. സൂപ്പർനാച്ചുറൽ സംഭവങ്ങളെല്ലാം സിനിമയിലുൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മുഖ്യവേഷത്തിൽ കൈതി ഫെയിം ബേബി മോണിക, നിഖില വിമൽ, മഞ്ജു വാര്യർ എന്നിവരുമെത്തി. ജോഫിൻ തന്നെയാണ് സിനിമയുടെ കഥ ഒരുക്കിയത്. തിരക്കഥ കുഞ്ഞിരാമായണം ഫെയിം ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്നൊരുക്കി. അഖിൽ ജോർജ്ജ് സിനിമാറ്റോ​ഗ്രഫിയും പശ്ചാത്തലസം​ഗീതം രാഹുൽ രാജുമൊരുക്കി.

ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണൻ, വിഎൻ ബാബു എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചു.