മമ്മൂട്ടിയുടെ പുതിയ സിനിമ ദ പ്രീസ്റ്റ് ടീസർ അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ ജനുവരി 14ന് റിലീസ് ചെയ്തിരിക്കുകയആണ്. നിഗൂഡതകൾ ഒളിപ്പിച്ചിരിക്കുന്ന ടീസറിൽ നിഖില വിമൽ, മഞ്ജു വാര്യർ, മമ്മൂട്ടി എന്നിവരാണെത്തുന്നത്.
നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന സിനിമ മിസ്റ്റരി ത്രില്ലർ ആണ്.
അണിയറക്കാർ ഇതുവരെ റിലീസ് ചെയ്തിട്ടുള്ള പോസ്റ്ററുകളിലെല്ലാം മമ്മൂട്ടിയാണുണ്ടായിരുന്നത്. എല്ലാത്തിലും നിഗൂഢത നിലനിർത്താനും അണിയറക്കാർ ശ്രമിച്ചിരുന്നു. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്.
ശാസ്ത്രത്തിന്റെ ഏത് തിയറിക്കും അതിനെ മറികടക്കുന്നൊരു ഇരുണ്ട തലവുമുണ്ട് എന്ന നായകന്റെ സംഭാഷണവും പശ്ചാത്തലത്തിൽ ഒരു ഗാനവുമായാണ് ടീസർ.
ദീപു പ്രദീപ് , ശ്യാം മോഹൻ എന്നിവരാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജിന്റെ സംഗീതസംവിധാനം, അഖിൽ ജോർജ്ജ് ഛായാഗ്രഹണം എന്നിവരാണ് അണിയറയിൽ. ആന്റോ ജോസഫ്, ഉണ്ണിക്കൃഷ്ണൻ ബി, വിഎൻ ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമ ഫെബ്രുവരിയിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.