Categories
Film News

ദി പ്രീസ്റ്റ് റിലീസ് വീണ്ടും മാറ്റി വച്ചു

ആരാധകരെ നിരാശയിലാക്കി മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് തീയ്യതി വീണ്ടും നീട്ടിയിരിക്കുകയാണ്. മാർച്ച് 4ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാൽ കേരളഗവൺമെന്‍റ് കോവിഡ് വ്യാപനസാഹചര്യത്തിൽ തിയേറ്ററുകളിൽ സെക്കന്‍റ് ഷോയ്ക്ക് അനുവാദം നൽകാതിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയിരിക്കുന്നത്.

ജനുവരിയിൽ കേരളത്തിൽ തിയേറ്ററുകൾ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ഇതുവരെയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല.

നവാഗതസംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയിരിക്കുന്ന ദി പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ ആണ്.