Categories
Film News

മമ്മൂട്ടി കിടിലൻ ലുക്കിലെത്തുന്ന ദ പ്രീസ്റ്റ് പുതിയ പോസ്റ്റർ

ദ പ്രീസ്റ്റ് അണിയറക്കാർ മഞ്ജു വാര്യർ എത്തുന്ന പുതിയ വീഡിയോ റിലീസ് ചെയ്തിരുന്നു. മലയാളം നന്നായി സംസാരിക്കാനറിയുന്ന ഒരു ചൈൽഡ് ആർട്ടിസ്റ്റിനേയും അണിയറക്കാർ തേടുന്നു. തമിഴ് സിനിമ കൈതി ഫെയിം ബേബി മോണിക സിനിമയിൽ പ്രധാനകഥാപാത്രമായെത്തുന്നു. മോണികയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനായി 8-13നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ തേടുകയാണ് അണിയറക്കാർ.

വീഡിയോക്കൊപ്പം മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. തൊപ്പി വച്ച് ഒരു നായ അടുത്തിരിക്കുന്ന പോസ്റ്റ്ർ.

നവാഗതനായ ജോഫിൻ ടി ചാക്കോ എഴുതി സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലറാണ് സിനിമ. മഞ്ജുവാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. നിഖില വിമൽ, ജഗദീഷ്, സാനിയ അയ്യപ്പൻ, രമേഷ് പിഷാരടി, അമേയ മാത്യു, നായിക നായകൻ ഫെയിം വെങ്കടേഷ്, ടോണി ലൂക്ക് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
അഖിൽ ജോർജ്ജ് സിനിമാറ്റോഗ്രഫര്‍, ഷമീർ മുഹമ്മദ് എഡിറ്റിംഗ്, രാഹുൽരാജ് പശ്ചാത്തലസംഗീതം എന്നിവരാണ് അണിയറയില്‍. ആന്‍റോ ജോസഫ് , ബി ഉണ്ണിക്കൃഷ്ണന്‌, വിഎന് ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.