Categories
Film News

ദ പ്രീസ്റ്റ് : മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ലോക്ഡൗണിനു മുമ്പെ പൂര്‍ത്തിയാക്കി

മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമ ദ പ്രീസ്റ്റ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന സിനിമ ത്രില്ലര്‍ ആണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണിത്.

ലോകഡൗണ്‍ പ്രഖ്യാപിക്കും മുമ്പായി തന്നെ ദ പ്രീസ്റ്റ് ചിത്രീകരണം ത്വരിതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പ്രശ്‌നങ്ങള്‍ നിലച്ച ശേഷം അണിയറക്കാര്‍ ബാക്കി ഭാഗം ചിത്രീകരിക്കാനിരിക്കുകയാണ്. മഞ്ജു വാര്യര്‍ക്ക് ചില ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട. കുട്ടിക്കാനത്താണ് ചിത്രീകരണം.

ദ പ്രീസ്റ്റ് കഥ സംവിധായകന്‍ ജോഫിന്റേത് തന്നെയാണ് എന്നാല്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത് ദീപു പ്രദീപ്, ശ്യാം മോഹന്‍ എന്നിവരാണ്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്‍, ബേബി മോണിക – കൈതി ഫെയിം, ജഗദീഷ്, രമേഷ് പിഷാരടി. കരിക്ക് ഫെയിം അമേയ മാത്യു, ടോണി ലൂക്ക് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

അണിയറയില്‍ അഖില്‍ ജോര്‍ജ്ജ്, ഡി ഓപി, രാഹുല്‍ രാജ് സംഗീതം, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.