കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പെന്ഗ്വിന് ട്രയിലര്‍ പുറത്തിറങ്ങി. സൈക്കോളജിക്കല്‍ ത്രില്ലറായൊരുക്കിയിരിക്കുന്ന സിനിമയില്‍ അമ്മവേഷത്തിലാണ് താരമെത്തുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.
സിനിമ നേരിട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ഓണ്‍ലൈനിലൂടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ടീസറും പോസ്റ്ററുകളും പോലെ ട്രയിലറും ഓരോ സീനുകളും ത്രില്ലിംഗ് ആണ്.
കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. സന്തോഷ് നാരായണന് സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയുടേതാണ്.
കീര്‍ത്തി സുരേഷിന്റെ ആദ്യ സോളോ ലീഡ് ചിത്രമാണിത്.കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്കാരം സ്വന്തമാക്കിയ താരത്തിന്റെ പിന്നീട് റിലീസ് ചെയ്യുന്ന സിനിമയാണിത്.
പെന്ഗ്വിന് തമിഴിലെ രണ്ടാമത്തെ നേരിട്ട് ഒടിടി റിലീസ് ചെയ്യുന്ന സിനിമയാണ്. ജ്യോതികയുടെ പൊന്മകള് വന്താല്‍ ആയിരുന്നു ആദ്യസിനിമ. ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 19നാണ് സിനിമയുടെ പ്രീമിയര്‍. തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ ചിത്രം ഒരേ സമയമെത്തും.