Categories
Film News trailer

ദി ലാസ്റ്റ് ടു ഡെയ്സ് ട്രയിലർ കാണാം

ദീപക് പാറമ്പോൽ പ്രധാനകഥാപാത്രമായെത്തുന്ന മലയാളസിനിമയാണ് ദി ലാസ്റ്റ് ടു ഡെയ്സ്. സന്തോഷ് ലക്ഷ്മൺ സംവിധാനം ചെയ്യുന്ന സിനിമ ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആണ്. മെയ് 27ന് നീസ്ട്രീമിലൂടെ ചിത്രം റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ.

നവനീത് രഘുവുമായി ചേർന്ന് സംവിധായകൻ സന്തോഷ് ലക്ഷ്മൺ തിരക്കഥ ഒരുക്കിയിരിക്കുന്നു. സിഐ ശ്രീകാന്ത് ശർമ്മ എന്ന കഥാപാത്രമായി ദീപക് എത്തുന്നു. നന്ദൻ ഉണ്ണി കോൺസ്റ്റബിൾ എബി മാത്യു ആവുന്നു. മേജർ രവി, അതിഥി രവി, അബു വളയംകുളം, ധർമ്മജൻ ബോൾ​ഗാട്ടി, വിനീത് മോഹൻ, സുർജിത്, ഹരികൃഷ്ണൻ, സാംബവി സുരേഷ്, ​ദേവാം​ഗന, നിമേഷ് താനൂർ എന്നിവർ സഹതാരങ്ങളായെത്തുന്നു.

സുരേഷ് നാരായൺ സിനിമ നിർമ്മിക്കുന്നു. ഫൈസൽ അലി ഡിഒപി, സം​ഗീതം അരുൺ രാജ്. സിജോ ജോൺ, അരുൺ രാജ് എന്നിവർ ചേർന്ന് പശ്ചാത്തലസം​ഗീതമൊരുക്കുന്നു.