Categories
Film News

എബ്രിഡ് ഷൈന്‍ ചിത്രം ദ കുങ്ഫു മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നു, പുതിയ പോസ്റ്റര്‍

സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പുതിയ സിനിമ ദ കുങ്ഫു മാസ്റ്റര്‍ സ്‌ക്രീനുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ നീത പിള്ള, ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവരെത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണ്. സംവിധായകന്റെ മുന്‍സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്ന സൂചനകളാണ് ട്രയിലര്‍ നല്‍കുന്നത്. മുഴുനീള മാര്‍ഷ്യല്‍ ആര്‍ട്‌സ് സിനിമ ഹിമാലയത്തില്‍ ചിത്രീകരിച്ചിരിക്കുന്നു, മലയാളത്തില്‍ ആദ്യത്തേത് എന്നീ പ്രത്യേകതകളുമുണ്ട്.

ജാക്കിചാന്‍, ജെറ്റ്‌ലീ, ബ്രൂസ് ലീ ചിത്രങ്ങള്‍ പോലെ ആക്ഷന്‌സിനിമയാണിതെന്നാണ് സംവിധായകന്‍.

നീത പിള്ള, പൂമരം ഫെയിം ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവര്‍ക്കൊപ്പം പ്രധാനവേഷം ചെയ്യുന്നു. മൂന്ന് താരങ്ങളും മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം നേടിയിട്ടുണ്ടെന്നാണ് വിവരം. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗ്ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രംഗിത് പി ബി, ജെയിംസ് ജെ, എന്നിവരും സഹതാരങ്ങളായെത്തുന്നു.

മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍, ജോമോന്‍ ടി ജോണിന്റെ മുന്‍ അസോസിയേറ്റ് സ്വതന്ത്ര സിനിമാറ്റോഗ്രാഫറാവുകയാണ് സിനിമയിലൂടെ. ഇഷാന്‍ ചബ്ര, സംഗീതം, എഡിറ്റിംഗ് കെആര്‍ മിഥുന്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.