Categories
Film News trailer

എബ്രിഡ് ഷൈന്‍ ചിത്രം ദ കുംഗ് ഫു മാസ്റ്റര്‍ ട്രയിലറും ഫസ്റ്റ് ലുക്കുമെത്തി

എബ്രിഡ് ഷൈന്റെ പുതിയ സിനിമ ദ കുങ്ഫു മാസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഹിമാലയത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ആക്ഷന്‍ സിനിമയാണിത്. ഡ്രൈവിംഗ് ലൈസന്‍സ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ട്രയിലര്‍ സ്‌ക്രീന്‍ ചെയ്യുന്നു.

എബ്രിഡ് ഷൈന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ആദ്യ മൂന്ന് സിനിമകളും 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം സ്വന്തം അനുഭവങ്ങളായിരുന്നുവെങ്കില്‍ ദ കുങ്ഫു മാസ്റ്റര്‍ മുഴുവനായും ഫിക്ഷന്‍ ചിത്രമാണ്. ആക്ഷന്‍ സിനിമകളായ ജാക്കി ചാന്‍, ജെറ്റ് ലി , ബ്രൂസ് ലീ ചിത്രങ്ങള്‍ പോലെയായിരിക്കും.

പുതുമുഖതാരം ജിജി സ്‌ക്കറിയ,സനൂപ് ദിനേഷ് എന്നിവര്‍ക്കൊപ്പം പൂമരം ഫെയിം നീത പിള്ള നായികയായെത്തുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ താരങ്ങള്‍ പരിശീലനം നേടിയിരുന്നുവെന്നാണറിയുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍, ജോമോന്‍ ടി ജോണിന്റെ മുന്‍ അസോസിയേറ്റ് സ്വതന്ത്ര സിനിമാറ്റോഗ്രാഫറാകുന്നു. ഇഷാന്‍ ചബ്രാ സംഗീതവും എഡിറ്റിംഗും കെആര്‍ മിഥുനും.

ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ബാനര്‍ ദ കുങ്ഫു മാസ്റ്റര്‍ നിര്‍മ്മിക്കുന്നു.