Categories
Film News

ദ കുംങ്ഫു മാസ്റ്റര്‍ , എബ്രിഡ് ഷൈന്റെ പുതിയ സിനിമ ജനുവരിയിലെത്തും

പൂമരം സിനിമയ്ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമായി. സംവിധായകന്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി വന്നിരിക്കുകയാണിപ്പോള്‍. പുതിയ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി, ജനുവരിയില്‍ റിലീസിനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. ദ കുങ്ഫു മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ആക്ഷന്‍ ഡ്രാമയാണ്, ഹിമാലയത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

എബ്രിഡ് ഷൈന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ റിലീസ് ചെയ്ത മൂന്ന് സിനിമകള്‍ – 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം, വ്യക്തിപരമായ അനുഭവങ്ങളായിരുന്നു. എന്നാല്‍ ദ കുങ്ഫു മാസ്റ്റര്‍ മുഴുവനായും ജാക്കിചാന്‍, ജെറ്റ്‌ലി, ബ്രൂസ് ലീ എന്നിവരടെ ആക്ഷന്‍ ഫിലിമുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുള്ള സിനിമയാണ്.

നീത പിള്ള, പൂമരം സിനിമയിലൂടെ ശ്രദ്ധേയയായ താരം പുതുമുഖമായ ജിജി സ്‌കറിയയ്‌ക്കൊപ്പം മുഖ്യകഥാപാത്രമായെത്തുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുംമുമ്പായി രണ്ട താരങ്ങളും മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍, ജോമോന്‍ ടി ജോണിന്റെ മുന്‍ അസോസിയേറ്റ്, സ്വതന്ത്രസിനിമാറ്റോഗ്രാഫറാകുന്നു. ഷിബു തെക്കുംപുറം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.