Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും തെലുഗിലേക്കും

മലയാളസിനിമയിൽ അടുത്തിടെ ഏറെ ചർച്ചയായ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. മലയാളികളല്ലാത്ത പ്രേക്ഷകരുടെയും ശ്രദ്ധ നേടാന്‍ ചിത്രത്തിനായി.

പുതിയ റിപ്പോർട്ടുകളനുസരിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സംവിധായകൻ ആർ കണ്ണൻ തമിഴ്, തെലുഗ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. റീമേക്ക് വെർഷനിലേക്ക് ലീഡിംഗ് താരങ്ങളെ തന്നെ എത്തിക്കാനാണ് ശ്രമം. മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്.

ആർ കണ്ണൻ പോപുലർ ഹിന്ദി സിനിമകളായ ജബ് വി മെറ്റ്, ഡൽഹി ബെല്ലി, തെലുഗ് ഹിറ്റ് സിനിമ നിന്നു കൊറി തമിഴിലേക്ക് എന്നിവയുടെ റീമേക്ക് ഒരുക്കിയിട്ടുണ്ട്. ബിസ്കോത്, സന്താനം നായകനായെത്തിയ ഒരു പാരഡി സിനിമയായിരുന്നു ഇദ്ദേഹത്തിന്‍റെ അവസാനറിലീസ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും, തെലുഗിലേക്കും എങ്ങനെ ഒരുക്കുമെന്ന് കാത്തിരിക്കാം.