Categories
Film News

താഴ്‌വാരങ്ങള്‍: വലിയ പെരുന്നാളിലെ പുതിയ ഗാനം

ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമ വലിയ പെരുന്നാള്‍. ഡിമല്‍ ഡെന്നീസ് ഒരുക്കുന്ന സിനിമ ഫോര്‍ട്ട കൊച്ചി ബേസ് ചെയ്തിട്ടുള്ള ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലെ വീഡിയോഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം നല്‍കിആലപിച്ചിരിക്കുന്നു.

വലിയ പെരുന്നാളില്‍ ഷെയ്ന്‍ നര്‍ത്തകനായാണെത്തുന്നത്. സംവിധായകന്‍ ഡിമല്‍ തന്നെ തസ്‌റീഖ് അബ്ദുള്‍ സലാം എന്നവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൗബിന്‍ ഷഹീര്‍, ജോജു ജോര്‍ജ്ജ്, എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ അണിയറയിലുള്ളത് തൊട്ടപ്പന്‍ സിനിമാറ്റോഗ്രാഫര്‍ സുരേഷ് രാജന്‍, കമ്പോസര്‍ റെക്‌സ് വിജയന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ എന്നിവരാണ്.

മാജിക് മൗണ്ടെയ്ന്‍ സിനിമാസ് ബാനറില്‍ മോനിഷ രാജീവ് ചിത്രം നിര്‍മ്മിക്കുന്നു. അന്‍വര്‍ റഷീദ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, തൃശ്ശൂര്‍ പൂരം, പ്രതി പൂവന്‍കോഴി, മൈ സാന്‍ഡ എന്നീ ചിത്രങ്ങളുമായാണ് വലിയ പെരുന്നാള്‍ മത്സരത്തിനെത്തുന്നത്.