Categories
gossip

തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്ക്

അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ വളരെയധികം സ്വീകരിക്കപ്പെട്ട സിനിമയാണ് തണ്ണീർമത്തൻദിനങ്ങൾ. ഒരുകൂട്ടം പുതുമുഖങ്ങളെ വച്ച് എടുത്ത സിനിമ വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. സിനിമ ഇപ്പോൾ തമിഴിലിൽ ഒരുക്കുകയാണ്. അനശ്വര രാജൻ തമിഴ് വെർഷനിലും എത്തുമെന്നാണറിയുന്നത്. നവാഗതനായ ഹേമന്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വർഷം തുടക്കത്തിൽ ചിത്രീകരണം തുടങ്ങാനിരുന്നതായിരുന്നു. ലോക്ഡൗൺ കാരണം സിനിമ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നവാഗതനായ ഗിരീഷ് എഡി ഒരുക്കിയ തണ്ണീർമത്തൻ ദിനങ്ങൾ ടീനേജ് റൊമാന്റിക് കോമഡി ആയിരുന്നു. വിനീത് ശ്രീനിവാസൻ, ഒരു കൂട്ടം പുതുമുഖങ്ങളുമായിരുന്നു സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.