മമ്മൂട്ടിയുടെ അടുത്ത സിനിമ ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥിനൊപ്പമാണെന്ന് അറിയിച്ചിരുന്നു. വണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമയാണ്, ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

അതേസമയം സിനിമയുടെ താരനിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മാത്യു തോമസ് ആണ് അവസാനമായി എത്തുന്തന്. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരം മമ്മൂക്ക ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിട്ടായിരിക്കുമെത്തുക. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ബോബി സഞ്ജയ് ടീം മമ്മൂട്ടിയ്‌ക്കൊപ്പമെത്തുന്നത് ആദ്യമായാണ്. കൂടാതെ മമ്മൂട്ടി മലയാളത്തില്‍ ഒരു രാഷ്ട്രീയനേതാവായെത്തിയിട്ട് കാലം കുറെയായി. അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകളുമേറെയാണ്.

Published by eparu

Prajitha, freelance writer