ടീനേജ് റൊമാന്റിക് കോമഡി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ബോക്സ്ഓഫീസില്‍ വന്‍ സെന്സേഷന് ആയിരിക്കുകയാണ്. നവാഗതനായ ഗിരീഷ് എഡി , ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് ഒരുക്കിയ വിനീത് ശ്രീനിവാസന് പ്രധാനവേഷം ചെയ്ത സിനിമയായിരുന്നു. വലിയ താരങ്ങളില്ല എന്നത് ഒരു തരത്തിലും സിനിമയെ ബാധിച്ചില്ല, അടുത്ത വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറി. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ആദ്യ നിര്മ്മാണചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരുടേതാണ് പ്ലാന്‍ ജെ സ്റ്റുഡിയോസ്. ഷബിന് ബക്കര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് പ്ലാന്‍ ജെ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിച്ചത്.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് പ്ലാന്‍ ജെ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സഹഎഴുത്തുകാരന് ഡിനോയ് പൗലോസ് ആണ്. സിനിമയില്‍ പ്രധാനതാരമായും അദ്ദേഹം തന്നെ എത്തും. ഇതുവരെ പേരിട്ടിട്ടില്ല. തിരക്കഥ കൂടാതെ ഡിനോയ് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
ഡിനോയുടെ സംവിധാനസംരംഭവും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടെക്നീഷ്യന്മാരുടെ റീയൂണിയനുമായിരിക്കും. സിനിമാറ്രോഗ്രാഫി ജോമോന് ടി ജോണും, സംഗീതം ജസ്റ്റിന് വര്‍ഗീസ്, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ചെയ്യുന്നു. ചിത്രത്തിലെ സഹതാരങ്ങളെയും ചിത്രീകരണവും അടുത്തുതന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ്.