മഹേഷ് നാരായണന് ഒരുക്കുന്ന മാലിക് ചിത്രീകരണത്തിലാണ് ഫഹദ് ഫാസില്‍ മാസങ്ങളായി. സിനിമയ്ക്കായി താരം ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്, ഈ മാസം രണ്ടാമത്തെ ആഴ്ചയോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് ഫഹദ് ആലോചിക്കുന്നത്. തന്റെ സാധാരണരൂപത്തിലേക്ക് തിരിച്ചെത്താനാണിത്. അടുത്തതായി തീരം ഫെയിം ഷഹീദ് അറാഫത്തിന്റെ സിനിമ തങ്കം സെറ്റില്‍ ജോയിന്‍ ചെയ്യും.
നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്യാം പുഷ്കരന് ആണ് തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തന്, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ശ്യാം, ദിലീഷ് പോത്തന്, ഫഹദ് എന്നിവര്‍ നിര്‍മ്മാണത്തിലും പങ്കാളികളാകുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിക്കുന്നു. മൂവരും മുമ്പ് നിര്‍മ്മിച്ചത് കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു.
ക്രൈം ഡ്രാമയാണ് തങ്കം. ശ്യാം പുഷ്കരന് ആദ്യമായാണ് ഇത്തരം സിനിമ ചെയ്യുന്നത്. അണിയറയില്‍ തീവണ്ടി ഫെയിം ഗൗതം ശങ്കര്‍ ഡിഒപി, കിരണ്‍ ദാസ് എഡിറ്റര്‍,ബിജിബാല്‍ കമ്പോസര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റിയൂം ഡിസൈനര്‍ മാഷര്‍ ഹംസര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സ് സേവിയര്‍ എന്നിവരുമെത്തുന്നു.