Categories
Film News

താലോലം തുമ്പിപെണ്ണാളെ ; ബ്രദേഴ്‌സ് ഡേയിലെ വീഡിയോ ഗാനമെത്തി

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. പാര്‍ട്ടി മൂഡിലൂള്ള ഗാനരംഗത്ത് പൃഥ്വിരാജും നായികമാരായ മഡോണ സെബാസ്റ്റിയന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരുമെത്തുന്നുണ്ട്.

നടന്‍ കലാഭവന്‍ ഷാജോണിന്റെ ആദ്യസംവിധാനസംരംഭമാണ് ബ്രദേഴ്‌സ് ഡേ. തികച്ചും കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായെത്തുന്നു. കോമഡിയും ആക്ഷനും സസ്‌പെന്‍സും എല്ലാമുള്ള ചിത്രത്തിന്റെ ട്രയിലര്‍ അടുത്തിടെ ഇറങ്ങിയതിന് നല്ല പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു.

https://youtu.be/OwjsLwUW-Cw

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ട് തമിഴ് നടന്‍ പ്രസന്ന മലയാളത്തിലേക്കെത്തുകയാണ്.

സെപ്തംബര്‍ 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.