ടൊവിനോ തോമസ് സംവിധായകൻ ഖാലിദ് റഹ്മാനൊപ്പമെത്തുന്ന സിനിമയാണ് തല്ലുമാല. ആഷിഖ് ഉസ്മാൻ , ഖാലിദ് സിനിമ ലവ് നിർമ്മാതാവ് തന്നെയാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കല്യാണി പ്രിയദർശൻ ചിത്രത്തിൽ നായികയാകുന്നു. വാർത്തകൾ ശരിയായാൽ താരത്തിന്റെ നാലാമത് മലയാളസിനിമയാവുമിത്. വരനെ ആവശ്യമുണ്ട്, മരക്കാർ: അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നിവയാണ് മറ്റു സിനിമകൾ.
തല്ലുമാല ആദ്യം ടൊവിനോ ,സൗബിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രഖ്യാപിച്ചതായിരുന്നു. മുഹ്സിന് പരാരി സിനിമ സംവിധാനം ചെയ്ത്, ആഷിഖ് അബു, റിമ കല്ലിങ്കൽ ടീമിന്റെ ഒപിഎം പിക്ചേഴ്സ് നിർമ്മിക്കുമെന്നാണറിയിച്ചിരുന്നത്. പിന്നീ്ട് പ്രൊജക്ട് ആഷിഖ് ഉസ്മാൻ ഏറ്റെടുക്കുകയായിരുന്നു.
സൗബിൻ ഷഹീര്‍ ചിത്രത്തിൽ നിന്നും മാറി പകരം ഷറഫുദ്ദീൻ സിനിമയിലെത്തി. മുഹ്സിന് പരാരി സീനറിസ്റ്റ് ആയി ചിത്രത്തിൽ അസോസിയേറ്റ് ചെയ്യുന്നു. അഷ്റഫ് ഹംസ, തമാശ സംവിധായകൻ, മുഹ്സിനുമായി ചേർന്ന് തിരക്കഥ ഒരുക്കുന്നു. മലബാർ ബേസ്ഡ് താരങ്ങൾക്കായി അടുത്തിടെ കാസ്റ്റിംഗ് കോൾ വിളിച്ചിരുന്നു.