Categories
Film News

ടൊവിനോ തോമസ് – കല്യാണി പ്രിയദർശൻ ടീമിന്റെ തല്ലുമാല തുടക്കമായി

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ ടീമിന്റെ പുതിയ സിനിമയാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ആഷിഖ് ഉസ്മാൻ ഖാലിദ് ചിത്രം ലവ് ഒരുക്കിയ , സിനിമ നിർമ്മിക്കുന്നു.

തല്ലുമാല ആദ്യം ടൊവിനോതോമസ്, സൗബിൻ ടീം പ്രധാനകഥാപാത്രമാക്കിയാണ് പ്രഖ്യാപിച്ചത്. മുഹ്സിൻ പരാരി സംവിധാനം ചെയ്ത്, ആഷിഖ് അബു, റിമ ടീമിന്റെ ഒപിഎം പിക്ചേഴ്സ് നിർമ്മിക്കുമെന്നറിയിച്ചിരുന്നു. എന്നാൽ പ്രൊജക്ട് നിന്നുപോവുകയായിരുന്നു.

മുഹ്സിൻ പരാരി നിലവിൽ തിരക്കഥാകൃത്തായി സിനിമയുടെ ഭാ​ഗമാകുന്നു. അഷ്റഫ് ഹംസ, തമാശ സംവിധായകൻ മുഹ്സിനൊപ്പം തിരക്കഥാരചനയുടെ ഭാ​ഗമാകുന്നു. ജിംഷി ഖാലിദ് ഛായാ​ഗ്രഹണമൊരുക്കുന്നു. വിഷ്ണു വിജയ് ആണ് സം​ഗീതമൊരുക്കുന്നത്.

2022 ഈദ് റിലീസ് ആയി ചിത്രം പ്രദർശനത്തിനെത്തുമെന്ന് നേരത്തെ അണിയറക്കാർ അറിയിച്ചിട്ടുണ്ട്.