കഴിഞ്ഞ ഒക്ടോബറില്‍ ടൊവിനോ തോമസും സൗബിന് ഷഹീറും തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുഹ്സിന് പരാരി സിനിമ സംവിധാനം ചെയ്യുമെന്നും ആഷിഖ് അബു, റിമ കല്ലിങ്കല്‍ ടീമിന്റെ ഒപിഎം പിക്ചേഴ്സ് സിനിമ നിര്‍മ്മിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അവര്‍ സിനിമ ഉപേക്ഷിച്ചെന്നും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന് സിനിമ ഏറ്റെടുത്തെന്നുമാണ്.
ഖാലിദ് റഹ്മാന്, ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഒരുക്കാനിരുന്നതാണ് തല്ലുമാല. ടൊവിനോ തോമസ് ചിത്രത്തില്‍ ഇപ്പോഴുമുണ്ടെങ്കിലും സൗബിന് ഷഹീര്‍ പുറത്തായി. ഷറഫുദ്ദീന് സൗബിനു പകരമെത്തും. മുഹ്സിന് പരാരി സിനിമയ്ക്കൊപ്പം ഉണ്ടാകും. അഷ്റഫ് ഹംസ, തമാശ സംവിധായകന് മുഹ്സിനൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കും.
തല്ലുമാല പ്രഖ്യാപിച്ചത് ജിംഷി ഖാലിദ് സിനിമാറ്റോഗ്രാഫര്‍, സൈജു ശ്രീധരന് എഡിറ്റര്‍ എന്നിവരുമായാണ്. ഖാലിദ് റഹ്മാന് , ജിംഷി സുശിന്‍ എന്നിവരം ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പാട്ടുകള്‍ റെക്സ് വിജയന്. ഷഹബാസ് അമാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കും. നൗഫല്‍ അബ്ദുള്ള് എഡിറ്റിംഗും. സൗണ്ട് ഡിസൈനര്‍മാരായ വിഷ്ണു ഗോവിന്ദ് – ശ്രീശങ്കര്‍ എന്നിവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണകസ് സേവിയര്‍, കോസ്റ്റിയൂം ഡിസൈനര്‍ മഷാര്‍ ഹംസ എന്നിവരുമാണ് ടെക്നിക്കല്‍ ടീമിലുളളത്.
സെപതംബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങാനിരിക്കുകയാണ്.