Categories
Film News

തലയുണ്ട് ഉടലില്ല: ബിജു മേനോന്‍ ഒരിക്കല്‍ കൂടി പോലീസാവുന്നു

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കാക്കി വേഷത്തിന് ശേഷം ബിജു മേനോന്‍ പുതിയ സിനിമയില്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്നു. തലയുണ്ട് ഉടലില്ല എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സബ്ഇന്‍സ്‌പെക്ടര്‍ സോമന്‍ നാടാര്‍ ആയെത്തുന്നു. ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഒസോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു.

സുഗീത് സംവിധാനം ചെയ്യുന്ന സിനിമയാണ് തലയുണ്ട് ഉടലില്ല. ബിജുമേനോനൊപ്പം നാലാമത്തെ തവണയാണ് സംവിധായകനെത്തുന്നത്. മുമ്പ് ഓര്‍ഡിനറി, 3 ഡോട്‌സ്, മധുരനാരങ്ങ എന്നീ സിനിമകള്‍ ചെയ്തിരുന്നു. ദിലീഷ് പൊന്നപ്പന്‍, പ്രേം രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഷാദ് കോയ, അജീഷ് ഒകെ എന്നിവര്‍ ചേര്‍ന്ന് വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അണിയറയില്‍ ഡിഒപി ഫൈസല്‍ അലി, ജേക്ക്‌സ് ബിജോയ് സംഗീതം, എന്നിവരാണുള്ളത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുമ്പായി കൂടുതല്‍ വിവരങ്ങളെത്തുമെന്നാണറിയുന്നത്.

നിങ്ങൾ എല്ലാരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ …സുഗീതിന്റെ അടുത്ത ചിത്രം- കോവിഡ് കാലം കഴിയുന്നതോടെ ചിത്രീകരണം തുടങ്ങും.എല്ലാ പ്രാർത്ഥനകളോടും കൂടി ..സബ് ഇൻസ്‌പെക്ടർ സോമൻ നാടാർ ..

Posted by Biju Menon on Monday, August 17, 2020

ബിജു മേനോന്‍ ലളിതം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതും. ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ.