Categories
Film News

ദളപതി 64 പേരിട്ടു, മാസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് പുതിയ സിനിമയ്ക്ക് പേരിട്ടു, മാസ്റ്റര്‍. ചിത്രിത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കി. ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണിത്. വിജയ്‌ക്കൊപ്പം, വിജയ് സേതുപതി, പ്രധാന കഥാപാത്രമായെത്തുന്നു. വില്ലന്‍ വേഷത്തിലാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയുടെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറക്കാരുടെ ഉറപ്പ്. ശക്തമായ കഥയുള്ള മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ലോകേഷിനൊപ്പം, ആടൈ സംവിധായകന്‍ രത്‌നകുമാര്‍, പൊന്‍പാര്‍ത്ഥിപന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
വിജയ് കോളേജ് പ്രൊഫസറായാണ് എത്തുന്നത്. മാളവിക മോഹനന്‍ നായികയാകുന്നു. കൈതി ഫെയിം അര്‍ജ്ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍, രമ്യ സുബ്രഹ്മണ്യന്‍ , ശ്രീമന്‍, രമേഷ് തിലക് എന്നിവരും ചിത്രത്തിലെത്തുന്നു.
അനിരുദ്ധ് രവിചന്ദര്‍ ഗാനങ്ങള്‍ ഒരുക്കുന്നു. സത്യന്‍ സൂര്യന്‍ ആണ് സിനിമാറ്റോഗ്രാഫി. സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യും.