Categories
Film News

സോണി മ്യൂസിക് സൗത്ത്, ദളപതി 64 ഓഡിയോ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി

വിജയുടെ ബിജിലിനു ശേഷമുള്ള സിനിമ ലോകേഷ് കനകരാജ് ഒരുക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പതിവ് വിജയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസതമായാവും മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കുക. അടുത്ത മാസം ചിത്രീകരണം തുടങ്ങാന്‍ ആലോചിക്കുന്ന സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്ത് വലിയ തുകയ്ക്ക സ്വന്തമാക്കിയെന്നതാണ് പുതിയ വാര്‍ത്ത.

ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍എം ട്വീറ്റിലൂടെ അറിയച്ചതാണിത്.

യുവസെന്‍സേഷന് അനിരുദ്ധ് രവിചന്ദര്‍ ആണ് ദളപതി 64ന് സംഗീതം ഒരുക്കുന്നത്. വിജയ്‌ക്കൊപ്പം രണ്ടാമത്തെ തവണയാണ് അനിരുദ്ധ എത്തുന്നത്. ആദ്യം കത്തി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചിരുന്നു.

ദളപതി 64 റിപ്പോര്‍ട്ടുകളനുസരിച്ച് ഒരു ഗാങ്‌സ്റ്റര്‍ ത്രില്ലറായാണ് ഒരുക്കുന്നത്. വിജയ് സേതുപതി, മാളവിക മോഹനന്‍ തുടങ്ങിയ താരങ്ങളുമായി അണിയറക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. മലായാളി താരം ആന്റണി വര്‍ഗ്ഗീസ് ചിത്രത്തിലുണ്ട്.

സിനിമാറ്റോഗ്രാഫര്‍ സത്യന്‍ സൂര്യന്‍, എഡിറ്റര്‍ ഫിലോമിന്‍ രാജ്, സ്റ്റണ്ട് സില്‍വ, ആര്‍ട്ട് ഡയറക്ടര്‍ സതീഷ് കുമാര്‍, എന്നിവരാണ് അണിയറയില്‍. സേവിയര്‍ ബ്രിട്ടോ, വിജ്യ ചിത്രങ്ങളായ ദേവ, രസികന്‍, സെന്ദൂരപാണ്ഡ്യന്‍ എന്നിവ നിര്‍മ്മിച്ചവര്‍ ദളപതി 64ല്‍ വിജയ്‌ക്കൊപ്പം വീണ്ടുമെത്തുന്നു.