ബോളിവുഡ് നടി കങ്കണ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപികില്‍ തലൈവിയായെത്തുന്നുവെന്ന കാര്യം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംവിധായകന് എഎല്‍ വിജയ് ഒരുക്കുന്ന സിനിമയ്ക്ക് തലൈവി എന്ന് പേരിട്ടിരിക്കുന്നു. ബാഹുബലി എഴുത്തുകാരന് കെവി വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഹിന്ദി വെര്ഷന് ജയ എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു വര്ദ്ധന് ഇന്ദൂരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേ സമയം, ഇതിനോടകം തന്നെ കങ്കണ തലൈവിയാകാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ശക്തമായ രാഷ്ട്രീയമുഖമായി മാറുംമുമ്പെ ജയലളിത തമിഴ് ഇന്ഡസ്ട്രിയിലെ ലീഡിംഗ് താരമായിരുന്നു. ബയോപിക് രണ്ടു ഭാഗങ്ങളും കവര്‍ ചെയ്യുന്നതിനാല്‍ തന്നെ കങ്കണ ഒരുപാടു പ്രയത്നിക്കേണ്ടതായി വരും. അവര്‍ ഇതിനോടകം തന്നെ തമിഴ് പഠിക്കാനും, ക്ലാസിക്കല്‍ നൃത്തമഭ്യസിക്കാനും, ഭാരം കൂട്ടാനുമെല്ലാമുളള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഒക്ടോബറില്‍ ആദ്യവാരം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
തലൈവി അഥവ ജയയില്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്, നീരവ് ഷാ ക്യാമറ, ജിവി പ്രകാശ് സംഗീതം, ആന്റണി എഡിറ്റിംഗ് എന്നിവരാണ്. നാഷണല്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ മേക്കപ്പ് മാന്‍ പട്ടണം റഷീദ് ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു.