Categories
Film News

തല തെറിച്ചൊരു ആള്‍ക്കൂട്ടം : മറിയം വന്നു വിളക്കൂതിയിലെ ആദ്യ ഗാനം

ടീസറിനും ട്രയിലറിനും പിറകിലായി മറിയംവന്നുവിളക്കൂതി അണിയറക്കാര്‍ ചിത്രത്തിലെ ആദ്യഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. തല തെറിച്ചൊരു ആള്‍ക്കൂട്ടം എന്ന ഗാനം ഇമ്പാച്ചി – സ്ട്രീറ്റ് അക്കാഡമിക്‌സ് ആലപിച്ചിരിക്കുന്നു. സന്ദൂപ് നാരായണന്റേതാണ് വരികള്‍, റാപ് പോര്‍ഷനുകള്‍ ഇമ്പാച്ചി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. നവാഗതരായ വാസിം-മുരളി എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു.

ജെനിത് കാച്ചപ്പിള്ളി എന്ന നവാഗതസംവിധായകന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മറിയം വന്നു വിളക്കൂതി. പ്രേമം താരങ്ങള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലീം, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ഇതിഹാസ ഫെയിം രാജേഷ് അഗസ്റ്റിന്‍ ക്യാപ്റ്റന്‍ ബിപിന്‍ രാജേന്ദ്രന്‍,സുനില്‍ കുമാര്‍ വക്കീല്‍, ശ്രീജിത് ബാബു എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

മറിയം വന്നു വിളക്കൂതി ഒരു സമ്പൂര്‍ണ ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ്. ഒരു രാത്രി ഒരു കൂട്ടം സുഹൃത്തുക്കളുടെ ഒത്തുചേരലിനിടെ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. സേതുലക്ഷ്മി, ബേസില്‍ ജോസഫ്,സിദാര്‍ത്ഥ് ശിവ, ഷിയാസ്, ബൈജു സന്തോഷ് എന്നിവരോടൊപ്പം വിദേശി താരം ഐറിന്‍ മിഹാല്‍കോവിച്ച്് സിനിമയിലെത്തുന്നു. ജനുവരി 31ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.