Categories
Film News

തലൈവര്‍ 168 പേരിട്ടു, അണ്ണാതെ

രജനീകാന്ത് സിനിമ തലൈവര്‍ 168 അണിയറക്കാര്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചു. അണ്ണാതെ എന്നാണ് ചിത്രത്തിന്റെ പേര്. സണ്‍പിക്‌ചേഴസ് അവരുടെ ട്വിറ്റര്‍ പേജിലൂടെ പേര് ഷെയര്‍ ചെയ്തു. ശിവ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഗ്രാമീണപശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്‌നര്‍ സിനിമയാണ്.

രജനീകാന്തിനൊപ്പം സിനിമയില്‍ നാല് നായികമാരെത്തുന്നു. മീന, ഖുശ്ബു, എന്നിവരാണ് ആദ്യം ടീമിലെത്തിയത്. പിന്നീട് കീര്‍ത്തി സുരേഷുമെത്തി. നയന്‍താരയും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് താരമെത്തുക. രജനീകാന്തിന്റെ നായികയാവുക ആരെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ സഹോദരി സഹോദര ബന്ധത്തിന്റെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂത്തസഹോദരന്‍ എന്നര്‍ത്ഥത്തിലുള്ള ഗ്രാമീണ പേരും നല്‍കുന്ന സൂചനകള്‍ ഇതാണ്. രജനീകാന്തും കീര്‍ത്തി സുരേഷും സഹോദരങ്ങളായാണെത്തുകയെന്ന് അറിയുന്നു.

തമിഴ് മാസ് ചിത്രങ്ങൡ ഏറെ പ്രാധാന്യമുള്ള വിഷയമാണ് സഹോദരി സെന്റിമെന്റ്‌സ്. മുമ്പ് രജനീകാന്ത് തന്നെ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താരം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബകഥ ചെയ്തിട്ട് നാളേറെയായി.