മമ്മൂട്ടിയുടെ പുതിയ സിനിമ ഭീഷ്മ പർവ്വം അമൽനീരദ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം എഴുപുന്നയിൽ ആരംഭിച്ചു. നസ്രിയ, ജ്യോതിർമയി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. അമൽ, പുതുമുഖം ദേവദത്ത് ഷാജി എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നു. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലുണ്ട്.
തെലുഗ് താരം അനസൂയ ഭരദ്വാജ്, ക്ഷണം, രംഗസ്ഥലം ഫെയിം ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ഭീഷ്മപര്വ്വത്തിലൂടെ. താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മമ്മൂട്ടിക്കൊപ്പം താരം രണ്ടാം തവണയാണെത്തുന്നത്. തെലുഗ് സിനിമ യാത്രയായിരുന്നു ആദ്യസിനിമ.
ഭീഷ്മ പർവ്വം, ലോക്ഡൗണിന് ശേഷം ചിത്രീകരണം തുടങ്ങുന്ന മമ്മൂട്ടി ചിത്രമാണിത്. 14വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി, അമല്‍ നീരദിനൊപ്പമെത്തുന്നത്. ബിഗ് ബി സീക്വൽ ബിലാൽ ചിത്രീകരണ തുടങ്ങാനിരുന്നതായിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു.