Categories
Film News teaser

സൗബിന്‍- സുരാജ് ചിത്രം വികൃതി ടീസര്‍ കാണാം

മുമ്പ് അറിയിച്ചിരുന്നതു പോലെ സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷഹീര്‍ ടീമിന്റെ പുതിയ സിനിമ വികൃതി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. രണ്ട് പ്രധാന താരങ്ങളും ടീസറിലെത്തുന്നുണ്ട്.

സുധി കൊപ്പ, ജാഫര്‍ ഇടുക്കി, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായാണ് പ്രധാനതാരങ്ങളായി ഒരുമിച്ചെത്തുന്നത്.


എംസി ജോസഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അജീഷ് പി തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു. വികൃതി ക്യാമറ ചെയ്തിരിക്കുന്നത് ആല്‍ബിയും സംഗീതം ബിജിബാലിന്റേതാണ്. എഡിറ്റിംഗ് അയൂബ് ഖാനും നിര്‍വഹിച്ചിരിക്കുന്നു. എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സ് എന്ന ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സെഞ്ച്വറി ഫിലിംസ് ആണ് സിനിമ അവതരിപ്പിക്കുന്നത്.