നിയമ വാഴ്ച്ചയെ തന്നെ വെല്ലുവിളിച്ച് നടമാടുന്ന തമിൾ റോക്കേഴ്സിന്റെ ഇത്തവണത്തെ ഇര , അത് മറ്റാരുമല്ല മക്കൾ സെൽവമെന്ന ചെല്ലപ്പേരിലറിയപെടുന്നദിനം വിജയ് സേതുപതി ചിത്രം സീതാ കാതിയാണ്.

ബാലാജി ധരണീധരൻ സംവിധാനം ചെയ്ത് , വിജയ് സേതുപതി നായകനാകുന്ന ചിത്രമാണിത്. ഒടിയനും 2,0 യും വന്നതിന് പുറമേയാണിപ്പോൾ സീതാകാതിയും എത്തിയിരിക്കുന്നത്, ഇതോടെ ആർക്കും രക്ഷയില്ലെന്ന സന്ദേഹമാണെല്ലാവർക്കും.

വർഷങ്ങളായി സിനിമാ ലോകത്തെ വിറപ്പിക്കുന്നവരാണ് തമിൾ റോക്കേഴ്സ് . തമിൾ റോക്കേഴ്സിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നവരാരൊക്കെയന്നും , സൈറ്റിനെ തകർക്കാനും ആളുകൾ ശ്രമം തുടങ്ങിയിട്ട് നാളുകളായി, എനനാൽ ഇതുവരെ അത് നടപ്പിലായില്ല എന്ന് മാത്രം.

തമിഴ് ഫിലിം പ്രൊഡ്യൂേസേവ്സ് കൗൺസിൽ പ്രസിഡന്റായ വിശാൽ ഇവരെ കണ്ടെത്താനും , ഇത്തരമൊരു സൈറ്റ് നിർത്ലാക്കാനും തുടങ്ങിയിട്ട് നാളുകളായി. ഇത്തരം ഓൺലൈൻ സംഘങ്ങൾക്ക് ദിനം പ്രതി വളർച്ച ഉണ്ടാകുന്നതല്ലാതെ കുറയുന്നില് എന്നതാണ് രസകരം.

Published by eparu

Prajitha, freelance writer