Categories
gossip

തമിഴ് നടന്‍ പ്രസന്ന ബ്രദേഴ്‌സ് ഡേയിലൂടെ മലയാളത്തിലേക്ക്

പൃഥ്വിരാജിന്റെ പുതിയ സിനിമ ബ്രദേഴ്‌സ് ഡേ ചിത്രീകരണം തുടരുകയാണ്. നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്‌സ് ഡേ, സിനിമ കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആണ്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് തമിഴ് നടന്‍ പ്രസന്ന മലയാളത്തിലേക്ക് എത്തുന്നു ഈ ചിത്രത്തിലൂടെ.

അഞ്ജാതെ, തുപ്പരിവാലന്‍, കല്യാണ സമയല്‍ സാദം, തിരുട്ടു പയലെ 2 എന്നിവ പ്രസന്നയുടെ ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങളാണ്. തിറവം എന്ന വെബ്‌സീരീസിലും അടുത്തിടെ പ്രസന്ന എത്തിയിരുന്നു. ബ്രദേഴ്‌സ് ഡേ എന്തായിരിക്കും താരത്തിന്റെ റോള്‍ എന്ന് കാത്തിരുന്നു കാണാം.

ഷാജോണ്‍ സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിയുടെ അടുത്തിടെയുളള പരീക്ഷണ സിനിമകളില്‍ നിന്നും വ്യത്യസ്തമായി തികച്ചും എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും. നാല് നായികമാരാണ് സിനിമയിലുള്ളത് ഐശ്വര്യ ലക്ഷ്മി, പ്രയാഗ റോസ് മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍, മിയ ജോര്‍ജ്ജ് എന്നിവര്‍.
സിനിമയുടെ പുതിയ പോസ്റ്റര്‍ അടുത്തിടെ ഇറക്കിയിരുന്നു, അതില്‍ പൃഥ്വിരാജ്, മഡോണ സെബാസ്റ്റിയന്‍, കോട്ടയം നസീര്‍, വിജയരാഘവന്‍, ധര്‍മ്മജന്‍ എന്നിവരാണുള്ളത്.

ബ്രദേഴ്‌സ് ഡേയില്‍ ജിത്തു ദാമോദര്‍ സിനിമാറ്റോഗ്രാഫി, പാട്ടുകള്‍ ഒരുക്കുന്നത് നാദിര്‍ഷയും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒപ്പം ഫെയിം 4മ്യൂസിക്‌സ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ലൂസിഫര്‍ എന്ന ചിത്രവുമായി മോഹന്‍ലാലും പൃഥ്വിരാജും എത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ഒരുമിച്ചെത്തിയതിനു ശേഷം ഇരുവരും ബോക്‌സോഫീസില്‍ മത്സരിക്കാനൊരുങ്ങുകയാണ് ഓണത്തിന്. മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയും പൃഥ്വി നായകനായെത്തുന്ന ബ്രദേഴ്‌സ് ഡേയും ഈ ഓണത്തിന് സെപ്തംബറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.